തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇരുപതുകാരിയെ പ്രണയം നിരസിച്ചതിന്റെ പകയില്‍ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു.
തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. 20കാരിയുമായി അടുപ്പത്തിലായിരുന്ന ആര്യനാട് സ്വദേശി അരുണ്‍ എന്നയാളാണ് ആക്രമണത്തിന് പിന്നില്‍.
ഇയാള്‍ ആക്രമണം നടത്തിയത് യുവതി താമസിച്ചിരുന്ന വീട്ടിലെത്തിയാണ് . ആക്രമണത്തില്‍ യുവതിയ്ക്ക് ഗുരുതര പരിക്കേറ്റു. യുവതിയുടെ ശരീരത്തില്‍ 15 കുത്തുകള്‍ ഏറ്റിട്ടുണ്ട്.
പ്രണയ നൈരാശ്യമാണ് ആക്രമണത്തില്‍ പിന്നിലെന്ന് പൊലീസ് പറയുന്നു.പ്രതി അരുണിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ എല്‍പ്പിച്ചു. ഇയാളെ ചോദ്യം ചെയ്ത് വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക