ആലപ്പുഴ: അച്ഛനെ കൊലപ്പെടുത്തിയ കേസിൽ മകളും കാമുകനും ഉൾപ്പടെ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
ശശിധര പണിക്കരുടെ മൂത്ത മകൾ ശ്രീജ മോൾ, കാമുകൻ റിയാസ് , റിയാസിൻറെ സുഹൃത്ത് രതീഷ് എന്നിവരാണ് പ്രതികൾ.
ആലപ്പുഴ ചുനക്കര സ്വദേശി ശശിധര പണിക്കരുടെ കൊലപാതകത്തിലാണ് വിധി. മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.2013 ഫെബ്രുവരി 23 നായിരുന്നു കേസിനാസ്പദമായ സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക