തിരുവനന്തപുരം: ഷൊര്‍ണൂര്‍ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ പി കെ ശശിയെ കേരള ടൂറിസം ഡെവലപ്മെന്റ് കോര്പറേഷന് ചെയര്‍മാനായി നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.
കോര്പറേഷന് ബോര്‍ഡംഗമായും ചെയര്‍മാനായും നിയമിച്ചുകൊണ്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി വി വേണുവാണ് ഉത്തരവിറക്കിയത്.
നേരത്തെ പി കെ ശശിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് സിപിഎം മാറ്റി നിര്‍ത്തിയിരുന്നു.അന്ന് ജില്ലാ സെക്രട്ടറിയേറ്റ് സമര്‍പ്പിച്ച പട്ടികയില്‍ പി കെ ശശിയെയും ഉള്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക