സല്ലാപം ചിത്രത്തിലെ ക്ലൈമാക്സിനെ കുറിച്ച് ഞെട്ടലോടെയാണ് സഹപ്രവര്‍ത്തകര്‍ ഇന്നും ഓര്‍മ്മിക്കുന്നത്. ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിക്കുന്ന രാധയെ മനോജ് കെ. ജയന് പിടിച്ചു മാറ്റുന്ന സീനാണ് ഇതിന് കാരണം.
നടന് കൃത്യസമയത്ത് പിടിച്ചു മാറ്റിയത് കൊണ്ട് ഒരു വലിയ അപകടം ഒഴിവായി എന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. സല്ലാപം സെറ്റില്‍ നടന്ന സംഭവത്തെ കുറിച്ച് ഒരിക്കല്‍ കൂടി ഓര്‍മ്മിക്കുകയാണ് മനോജ് കെ. ജയന്. ആ രംഗം കഴിഞ്ഞപ്പോള്‍ മഞ്ജു പൊട്ടിക്കരയുകയായിരുന്നു എന്നാണ് മനോജ് പറയുന്നത്.
മഞ്ജു ഭാവങ്ങളില്‍ എന്ന പരിപാടിക്കിടെയാണ് ഇക്കാര്യത്തെ കുറിച്ച് താരം പറഞ്ഞത്. തന്റെ ജീവന് രക്ഷിച്ച മനോജേട്ടനോടുള്ള നന്ദി എപ്പോഴും മനസിലുണ്ട്. നിരവധി തവണ ഈ കഥ പറഞ്ഞിട്ടുണ്ട്. അഭിമുഖങ്ങളിലൂടെയായി എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ് എന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്.
മഞ്ജുവിന്റെ ചിരി കാരണം നിരവധി തവണ റീടേക്കുകളും വേണ്ടി വന്നിട്ടുണ്ടെന്നും മനോജ് കെ. ജയന് പറയുന്നു. സെറ്റില്‍ ഒരുമിച്ച് ഓണം ആഘോഷിച്ചതിനെ കുറിച്ചും താരങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക