ഡല്‍ഹി: ഡല്‍ഹിയില്‍ വിവാഹ വാഗ്ദാനം നല്കി കോട്ടയം സ്വദേശി മലയാളി നഴ്സിനെ പീഡിപ്പിച്ചതായി പരാതി. ഡല്‍ഹി അമര്‍ കോളനി പൊലീസ് സ്റ്റേഷനില്‍ ആണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. കോട്ടയം സ്വദേശി ഗ്രീനു ജോര്‍ജിനെതിരെയാണ് പരാതി.
2014 മുതല്‍ വിവാഹ വാഗ്ദാനം നല്കി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. യുവതിയെ ഗ്രീനുവിന്റെ മാതാപിതാക്കള്‍ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക