രാജ്യാന്തര ഫുട്ബോള്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി. 109 ഗോള്‍ നേടിയ ഇറാന് ഇതിഹാസ താരം ഇലി ദേയയുടെ റെക്കോര്‍ഡാണ് പഴങ്കതയായത്.അയര്‍ലന്റിന് എതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിലാണ് താരം പുതിയ ചരിത്രം കുറിച്ചത്. അന്താരാഷ്ട്ര ഫുട്ബോളിലെ റൊണാള്‍ഡോയുടെ ഗോള്‍ നേട്ടം 111 ആയി.
2003-ല്‍ തന്റെ 18-ാം വയസ്സില്‍ ഖസാക്കിസ്താനെതിരെ പോര്‍ച്ചുഗലിനായാണ് റൊണാള്‍ഡോ അന്താരാഷ്ട്ര മത്സരങ്ങളില്‍ അരങ്ങേറ്റം കുറിക്കുന്നത്.
അയര്‍ലണ്ടിനെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ രണ്ട് ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. ആദ്യം ലഭിച്ച പെനാല്‍റ്റി റൊണാള്‍ഡോ പാഴാക്കിയിരുന്നു. ഇതിന് ശേഷമായിരുന്നു ചരിത്രത്തിലേക്കുള്ള ഗോളുകള്‍ പിറന്നത്.
അയര്‍ലണ്ടിനെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ രണ്ട് ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. 88 മിനിറ്റു വരെ ഒരു ഗോളിന് പിന്നിലായിരുന്ന പോര്‍ച്ചുഗല്‍ എണ്‍പത്തിയൊന്‍പതാം മിനിറ്റില്‍ റൊണാള്‍ഡോയുടെ ഹെഡറില്‍ സമനില പിടിച്ചു. തുടര്‍ന്ന് കളി അവസാനിക്കാന്‍ അവസാന സെക്കന്റുകളില്‍ വീണ്ടും റൊണാള്‍ഡോ ഗോള്‍ നേടി, ഒപ്പം ചരിത്ര നേട്ടം കൂടി റൊണാള്‍ഡോ സ്വന്തം പേരില്‍ ചേര്‍ത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക