തിരുവനന്തപുരം: രമേശ് ചെന്നിത്തലയ്ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കെ മുരളീധരന് എംപി. പരിഹരിക്കാന്‍ കഴിയാത്ത ഒരു പോരായ്മയും കോണ്‍ഗ്രസില്‍ ഇല്ലെന്ന് പറഞ്ഞ മുരളീധരന് പഴയ കാര്യങ്ങള്‍ പറയാനാണെങ്കില്‍ കുറെയുണ്ടെന്നും, താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍ താന്‍ തന്നെ അനുഭവിച്ചിടണമെന്നും കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കെ.മുരളീധരന്. പഴയ കാര്യങ്ങള്‍ പറഞ്ഞ് നേതാക്കള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കരുത്.
പഴയ കാര്യങ്ങള്‍ പറഞ്ഞ് ഡിസിസി അധ്യക്ഷന്മാര് ചുമതലയേല്‍ക്കുന്ന വേദി കലാപവേദിയാക്കരുത് താന്‍ താന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടണമെന്നും അദേഹം രമേശ് ചെന്നിത്തലയെ ഉന്നംവച്ച് പറഞ്ഞു.
കോണ്‍ഗ്രസില്‍ നടക്കുന്നത് സമൂലമായ മാറ്റമാണ്. ഒരു കാലത്ത് താന്‍ അടക്കമുള്ളവര്‍ അച്ചടക്ക ലംഘനം നടത്തിയിട്ടുണ്ട്. ഇന്ന് അതല്ല സ്ഥിതി, പരാജയങ്ങള്‍ പാര്‍ട്ടിക്ക് ഉണ്ടാകുന്നു.
പാര്‍ട്ടിയെ ഇനി കുത്തഴിഞ്ഞ നിലയില്‍ കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് കെ മുരളീധരന് അഭിപ്രായപ്പെട്ടു.
നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയം ഒരു വ്യക്തിയുടെ പരാജയമല്ല. താന്‍ അടക്കം ശ്രദ്ധയില്‍ പെടുത്തിയ കാര്യങ്ങള്‍ ഗൗരവത്തില്‍ എടുത്തില്ലെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക