അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്കുന്ന അഭയകിരണം പദ്ധതിയിലേക്ക് ഈ വര്‍ഷം അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരാകണം. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. സര്‍വീസ് പെന്ഷന്/ കുടുംബ പെന്ഷന് കൈപ്പറ്റുന്നവരാകരുത്.
ബാബു ആന്റണിയ്ക്ക് ഒപ്പം നിൽക്കുന്ന തെന്നിന്ത്യയുടെ സൂപ്പർസ്റ്റാറിനെ മനസ്സിലായോ?
പ്രായപൂര്‍ത്തിയായ മക്കള്‍ ഉള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. ഏതെങ്കിലും സ്ഥാപനത്തില്‍ താമസക്കാരായവര്‍ അര്‍ഹരല്ല. അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷകള്‍ ഓണ്‍ലൈനായി അതത് സ്ഥലത്തെ ഐസിഡിഎസ് ഓഫീസിലെ ശിശുവികസന പദ്ധതി ഓഫീസര്‍ക്ക് സപ്തംബര്‍ 15 നകം സമര്‍പ്പിക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക