മലയാളത്തിന്റെ ആക്ഷൻ കിങ് ബാബു ആന്റണി പങ്കുവച്ച ഒരു പഴയകാല ചിത്രമാണ് ശ്രദ്ധ കവരുന്നത്. ബാബു ആന്റണിയ്ക്ക് അരികെ നിൽക്കുന്ന ഒരു കുട്ടിയാണ് ചിത്രത്തിലെ താരം. നടൻ അല്ലു അർജുന്റെ കുട്ടിക്കാലചിത്രമാണിത്.
ഗോവയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണിത്. താരങ്ങൾക്കൊപ്പം താരപുത്രന്മാരും അന്ന് വെക്കേഷനായി ഗോവയിലെത്തിയിരുന്നുവെന്ന് ബാബു ആന്റണി കുറിക്കുന്നു.
മലയാളികൾക്കും ഏറെ ഇഷ്ടമുള്ള താരമാണ് അല്ലു അർജുൻ. മൊഴിമാറ്റ ചിത്രങ്ങളിലൂടെയാണ് അല്ലു മലയാളികൾക്കിടയിൽ സുപരിചിതനായത്. കേരളത്തിൽ ഫാൻസ് അസോസിയേഷനുള്ള ചുരുക്കം തെലുങ്ക് താരങ്ങളിൽ ഒരാൾ. പലപ്പോഴും കേരളത്തിൽ വന്നിട്ടുള്ള താരം കൂടിയാണ് അല്ലു.
‘വിജേത’ എന്ന ചിത്രത്തിൽ ബാലതാരമായാണ് അല്ലു അർജുന്റെ സിനിമാ പ്രവേശനം. അമ്മാവൻ ചിരഞ്ജീവിയുടെ ‘ഡാഡി’ എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്തിലും അല്ലു അർജുൻ അഭിനയിച്ചിരുന്നു. കെ. രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത് 2003ൽ പുറത്തിറങ്ങിയ ഗംഗോത്രി(സിംഹകുട്ടി) എന്ന ചിത്രത്തിലൂടെയാണ് പിന്നീട് അല്ലു നായകനായത്.
ചിത്രം ശരാശരി വിജയം മാത്രമാണ് നേടിയത്. എന്നാൽ പിന്നീട് പുറത്തിറങ്ങിയ ആര്യ എന്ന ചിത്രമാണ് അല്ലുവിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക