ഈ മാസം 12ന് നീറ്റ് യു.ജി പരീക്ഷ ആരംഭിക്കാനുള്ള തീരുമാനത്തിനെതിരെ സി ബി എസ് ഇ വിദ്യാര്‍ത്ഥികള്‍ കൊടുത്ത ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് എം ബി ബി എസ്, ബി ഡി എസ് തുടങ്ങിയ കോഴ്സുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷാ തീയതി ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി തള്ളിയത്.
സി ബി എസ് ഇ ഇംപ്രൂവമെൻറ് പരീക്ഷ ഈ മാസം 15 വരെയാണ് നടക്കുന്നത്. അതിനിടയില്‍ നീറ്റ് യു.ജി പരീക്ഷ പരീക്ഷ നടത്തരുതെന്ന ആവശ്യം ഉന്നയിച്ച് വിവിധ സംസ്ഥാനങ്ങളിലെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ നല്കിയ ഹര്‍ജിയാണ് സുപ്രീം കോടതി നിരസിച്ചത്.
ഹര്‍ജിയില്‍ ഉന്നയിച്ച ആവശ്യങ്ങളും പരീക്ഷകള്‍ മാറ്റാനുള്ള കരണങ്ങളും അംഗീകരിക്കാന്‍ സാധ്യമല്ലെന്ന് സുപ്രീം കോടതി അറിയിച്ചു.നേരത്തെ തീരുമാനിച്ച പ്രകാരം ഈ മാസം 12ന് തന്നെ നീറ്റ് പരീക്ഷകള്‍ ആരംഭിക്കുമെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക