സൗദിയില്‍ മലയാളി യുവാവിന് വെടിയേറ്റു. സൗദിയിൽ പെട്രോൾ പമ്പിലെ താൽക്കാലിക ജീവനക്കാരനാണ് ഇയാൾ. പെട്രോളടിച്ച ശേഷം പണം നല്‍കാതെ പോയതിനെ തുടര്‍ന്ന് ചോദ്യം ചെയ്തതിനെ ചൊല്ലിയാണ് വെടിയുതിർത്തത്. കൊല്ലം നെടുമ്ബന കുളപ്പാടം സ്വദേശി മുഹമ്മദിനാണ് (27) വെടിയേറ്റത്.
സംഭവം നടന്നത് സൗദിയിലെ വാദി ദവാസിറിലായിരുന്നു. പണം ചോദിച്ച് ചെന്നപ്പോള്‍ കാറുമായെത്തിയ സൗദി സ്വദേശി ആണ്ഇ ഇയാളെ ആക്രമിച്ചത്. പണം ആവിശ്യപെട്ടതിനെ തുടർന്ന് മുഹമ്മദിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടക്ക് വെടിയേറ്റ മുഹമ്മദ് അവിടത്തെ മിലിറ്ററി ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക