മുഖ്യമന്ത്രിയുടെ 100 ദിന കര്‍മ പരിപാടിയിലുള്‍പ്പെടുത്തി രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തീകരിച്ച 100 ടേക്ക് എ ബ്രേക്ക് ശുചിമുറി സമുച്ചയങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം സപ്തംബര്‍ ഏഴ് ചൊവ്വ വൈകിട്ട് മൂന്നു മണിക്ക് തദ്ദേശസ്വയംഭരണ- ഗ്രാമവികസന- എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.
ബാബു ആന്റണിയ്ക്ക് ഒപ്പം നിൽക്കുന്ന തെന്നിന്ത്യയുടെ സൂപ്പർസ്റ്റാറിനെ മനസ്സിലായോ?
ദേശീയ സംസ്ഥാന പാതയോരങ്ങളിലും ജനബാഹുല്യമുളള മേഖലകളിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ ഏത് സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തരീതിയില്‍ ആധുനിക സംവിധാനങ്ങളോടുകൂടിയ 100 ശുചിമുറി സമുച്ചയങ്ങളാണ് പൂര്‍ത്തീകരിച്ചത്.
കോഫി ഷോപ്പുകളോടു കൂടി ഉന്നതനിലവാരത്തിലുളള വിശ്രമ കേന്ദ്രങ്ങളാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സജ്ജമാക്കിയിട്ടുള്ളത്. ഒന്നാം ഘട്ടത്തില്‍ 100 ശുചിമുറി സമുച്ചയങ്ങള്‍ നാടിന് സമര്‍പ്പിച്ചു. 524 ശുചിമുറി സമുച്ചയങ്ങളുടെ നിര്‍മാണം പുരോഗതിയിലാണ്. നവകേരളം കോ ഓഡിനേറ്റര്‍ ഡോ. ടി എന്‍ സീമ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക