എ എ വൈ, പി എച്ച് എച്ച് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന കാര്‍ഡുടമകള്‍ക്കെതിരെ പൊതുജനങ്ങള്‍ക്കും പരാതി അറിയിക്കാം. പരാതിക്കടിസ്ഥാനമായ വ്യക്തമായ കാരണങ്ങള്‍, കാര്‍ഡുടമയുടെ പേര്, റേഷന്‍ കാര്‍ഡ് നമ്പര്‍, വീട്ടുപേര്, സ്ഥലം, റേഷന്‍ കട നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം തിരുവനന്തപുരത്തെ സിവില്‍ സപ്ലൈസ് കേന്ദ്ര കാര്യാലയത്തിലാണ് പരാതി അറിയിക്കേണ്ടത്.
ഇതിന് പുറമേ 9495998223 എന്ന നമ്പറില്‍ നേരിട്ടോ വാട്സ് ആപ്പ് മുഖേനയോ പരാതി അറിയിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒക്ടോബര്‍ 15 വരെ പരാതി അറിയിക്കാം. പരാതിപ്പെടുന്നവരുടെ വിവരങ്ങള്‍ പുറത്തുവിടുകയില്ല. അനധികൃതമായി റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ കൈപ്പറ്റുന്നവരെ കണ്ടെത്തി ഒഴിവാക്കുന്നതിനായി കാര്‍ഡുടമകള്‍ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക