ബെര്‍ലിന്‍ : ജര്‍മനിയില്‍ അഫ്ഗാന് കാരനായ യുവാവ് പാര്‍ക്കില്‍ ജോലി ചെയ്യുകയായിരുന്നു സ്ത്രീയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു.
ബെര്‍ലിനിലെ വില്‍മേഴ്സ്ഡോര്‍ഫ് പ്രദേശത്തെ ഒരു പാര്‍ക്കില്‍ പൂന്തോട്ടം പരിപാലിക്കുന്ന ജോലി ചെയ്തിരുന്ന അമ്ബത്തിയെട്ടുകാരിയെയാണ് ഇരുപത്തിയൊമ്ബത് കാരനായ അഫ്ഗാന് യുവാവ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആക്രമണത്തില്‍ സ്ത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സ്ത്രീകള്‍ ജോലി ചെയ്യുന്നത് ഇഷ്ടമല്ലാതിരുന്നതിനാലാണ് ഇയാള്‍ അക്രമിച്ചതെന്നാണ് വിവരം.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം അക്രമിയായ യുവാവ് സ്ത്രീയുടെ അടുത്തെത്തി സംസാരിക്കുകയായിരുന്നു. പെട്ടെന്ന് അയാള്‍ കത്തി പുറത്തെടുത്ത് കഴുത്തില്‍ പലതവണ കുത്തി പരിക്കേല്‍പ്പിക്കുകയാണ് ചെയ്തത്. ഈ സംഭവം കണ്ട് സ്ത്രീയെ രക്ഷിക്കാന്‍ ശ്രമിച്ച വഴിയാത്രക്കാരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അതേസമയം അഫ്ഗാന് യുവാവിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. കൊലപാതക ശ്രമം, അക്രമാസക്തമായ ആക്രമണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അന്ധമായ മതവിശ്വാസത്തിന്റെ പ്രചോദനമാണ് യുവാവ് അക്രമം നടത്തിയതിന് പിന്നിലെന്ന് സംശയിക്കുന്നു. ഇയാള്‍ ഒരു മാനസിക രോഗിയാണോ എന്നും പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക