പലരേയും അലട്ടുന്ന പ്രശ്നമാണ് അസിഡിറ്റി. സമ്മർദ്ദകരമായ ജീവിതശൈലി, മോശം ഭക്ഷണം തുടങ്ങി നിരവധി ഘടകങ്ങൾ അസിഡിറ്റിയ്ക്ക് കാരണമാകാം.
ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, അമിതമായി എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുക എന്നിവയെല്ലാം അസിഡിറ്റി ഉണ്ടാകുന്നതിനുള്ള ചില പ്രധാനപ്പെട്ട കാരണങ്ങളാണ്. ലളിതമായ ജീവിതശൈലി മാറ്റങ്ങൾ കൊണ്ട് അസിഡിറ്റി തടയാം
അമിതമായ മസാല, പുളി, ഉപ്പ്,വറുത്ത ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കുക. അമിതമായി ഭക്ഷണം കഴിക്കരുത്. പുളിയുളള പഴങ്ങൾ കഴിക്കാതിരിക്കാൻ ശ്രമിക്കുക. സമ്മർദ്ദം ഒഴിവാക്കാൻ ശ്രമിക്കുക.
കൂടുതൽ മണിക്കൂർ വിശന്നിരിക്കുന്നത് അസിഡിറ്റിയ്ക്ക് കാരണമാകും. അതിനാൽ ഭക്ഷണം ഒഴിവാക്കരുത്. നേരത്തെ അത്താഴം കഴിക്കുക. ഭക്ഷണം കഴിച്ച ഉടനെ കിടക്കുന്ന ശീലം ഒഴിവാക്കുക.
ഭക്ഷണത്തിന് ശേഷം അര ടീസ്പൂൺ പെരുംജീരകം ചവയ്ക്കുന്നത് അസിഡിറ്റി മാറ്റാൻ സഹായിക്കും. മലബന്ധം അകറ്റാനും മികച്ചൊരു പ്രതിവിധിയാണ് പെരുംജീരകം.
ഉണക്കമുന്തിരി രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. പിറ്റേന്ന് രാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കുക.
ദിവസവും മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും അസിഡിറ്റിയെ അകറ്റാൻ സഹായിക്കും. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനം എളുപ്പമാക്കാനും മല്ലി വെള്ളം ഏറെ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക