മുഖം മറക്കാതെയും പ്രത്യേക വസ്ത്രങ്ങള്‍ അണിഞ്ഞുമുള്ള ക്രിക്കറ്റ് ഇസ്ലാം മത വിശ്വാസികളായ സ്ത്രീകള്‍ക്ക് അനുയോജ്യമായ കളിയല്ലെന്ന് താലിബാന്. ക്രിക്കറ്റുള്‍പ്പെടെ വനിതകള്‍ മല്‍സരിക്കുന്ന മുഴുവന്‍ കായിക ഇനങ്ങളും താലിബാന് രാജ്യത്തു വിലക്കി.
ക്രിക്കറ്റും ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചുള്ള കായിക മത്സരങ്ങളും അനുവദിക്കില്ലെന്ന് താലിബാന് വക്താവ് അറിയിച്ചു. അതേസമയം പുരുഷ ക്രിക്കറ്റിനെ മല്‍സരങ്ങളുമായി മുന്നോട്ടുപോവാന്‍ താലിബാന് അനുവദിച്ചു.
മുഖം മറക്കാതെയും പ്രത്യേക വസ്ത്രങ്ങള്‍ അണിഞ്ഞുമുള്ള ക്രിക്കറ്റ് ഇസ്ലാം മത വിശ്വാസികളായ സ്ത്രീകള്‍ക്ക് അനുയോജ്യമായ കളിയല്ലെന്നാണ് താലിബാന്റെ നിലപാട്. ഇത്തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടും.
അതുകൊണ്ട് ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന, വനിതകളുടെ കായിക മത്സരം അനുവദിക്കാനാവില്ലെന്ന് താലിബാന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക