‘നിങ്ങൾ സ്വയം ജീവിക്കൂ, ഇതുപോലുള്ള നാടകം കാണിച്ച് ആരുടെ പ്രീതി പിടിച്ചുപറ്റാനാണ്
ശ്രമിക്കുന്നത്.’ ഭാര്യ എലിസബത്തിന്റെ വിഡിയോ പങ്കുവച്ച ബാലയ്ക്കു ലഭിച്ച പ്രതികരണമാണിത്.
പൊതുവേ ഇത്തരം വിമർശനങ്ങളോട് മറുപടി പറയാത്ത ആളാണ് ബാല. എന്നാൽ ഒരു യുവതിയുടെ അക്കൗണ്ടിൽ
നിന്നും വന്ന ഈ ചോദ്യത്തിന് ബാല തന്നെ മറുപടിയുമായി എത്തി..
‘നിങ്ങൾ നിങ്ങളുടെ ജീവിതം നോക്കൂ, ഞാൻ എന്റേത് നോക്കിക്കൊള്ളാം’.–മറുപടിയായി ബാല
കുറിച്ചു.
ഡ്രംസ് വായിക്കുന്നതിലുള്ള എലിസബത്തിന്റെ പ്രാവീണ്യം പരിചയപ്പെടുത്തുന്ന വിഡിയോ ബാല
കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ഇതാണ് വിമർശനങ്ങൾക്കിടയാക്കിയത്.
വിവാഹ ശേഷം ഭാര്യ എലിസബത്തിന് സർപ്രൈസ് സമ്മാനമായി ആഡംബര കാർ നൽകിയതും, ജന്മദിന
സമ്മാനമായി സ്വർണമാലയും കമ്മലും നൽകിയതൊക്കെ ബാല സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക