തമിഴ് സൂപ്പർ താരങ്ങളായ സൂര്യയും ജ്യോതികയും ഇന്ന് 15-ാമത് വിവാഹ വാർഷികം ആഘോഷിക്കുകയാണ്. വിവാഹ വാർഷിക ദിനത്തിൽ ഇൻസ്റ്റഗ്രാം പേജിലൂടെ തന്റെ സന്തോഷം പങ്കിട്ടിരിക്കുകയാണ് ജ്യോതിക.
”15 വർഷത്തെ സന്തോഷം. എല്ലാ സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും എല്ലാവർക്കും നന്ദി,” എന്നാണ് ജ്യോതിക കുറിച്ചത്. സൂര്യയ്ക്കൊപ്പമുളള ഒരു ഫോട്ടോയും ജ്യോതിക ഷെയർ ചെയ്തിട്ടുണ്ട്. നീയാണെന്റെ അനുഗ്രഹം ജോ എന്നായിരുന്നു സൂര്യയുടെ വാക്കുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക