പത്തനംതിട്ട: നിപ ബാധയില്‍ ഇതുവരെ വന്ന പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റിവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സമ്പര്‍ക്കപ്പട്ടികയില്‍ പുതിയ കേസുകളില്ല.
ആശ്വാസകരമായ സാഹചര്യമാണിതെന്ന് ആരോഗ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. 94 പേര്‍ക്കാണ് പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടായത്. ഇവരില്‍ പരിശോധനയ്ക്ക് അയച്ചതില്‍ വന്ന ഫലങ്ങളെല്ലാം നെഗറ്റിവ് ആണ്.
ഹൈ റിസ്ക് കേസുകളില്‍ നിരീക്ഷണം തുടരുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക