തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് മോശമായി പെരുമാറുന്നതിനെതിരെ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ ഡിജിപി സര്‍ക്കുലര്‍ ഇറക്കി.
പോലീസുകാര്‍ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്നും എടാ, എടി, നീ എന്ന് അഭിസംബോധന ചെയ്യരുതെന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു.
ഇക്കാര്യം ഉറപ്പ് വരുത്താന്‍ പൊതുജനങ്ങളോട് പോലീസ് പെരുമാറുന്ന രീതി ജില്ലാ സ്പെഷല്‍ ബ്രാഞ്ച് നിരീക്ഷിക്കുമെന്നും നിര്‍ദേശത്തിന് വിരുദ്ധമായ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട യൂണിറ്റ് മേധാവി ഉടന്‍ നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക