കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന് പിന്തുണയുമായി സ്ത്രീകളുടെ പ്രകടനം. മൂന്നൂറോളം സ്ത്രീകള്‍ കാബൂള്‍ യൂണിവേഴ്സിറ്റിയില്‍ ഒത്തുകൂടുകയും താലിബാന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
സ്ത്രീകളുടെ ശരീര സൗന്ദര്യം കണ്ടാണ് സമരക്കാര്‍ അവരെ തെരുവിലേക്ക് ക്ഷണിക്കുന്നതെന്നും പരിപാടിയില്‍ പങ്കെടുത്ത ഒരു യുവതി പറഞ്ഞു.
മുഖവും ശരീരവും മറച്ച് ജീവിക്കുന്നതില്‍ സന്തോഷമാണെന്നും പഴയ അഫ്ഗാന് സര്‍ക്കാര്‍ സ്ത്രീകളെ ദുരുപയോഗം ചെയ്യുകയായിരുന്നെന്നും ഇവര്‍ പറഞ്ഞു.
താലിബാന് അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്തെ സ്ത്രീകളുടെ സുരക്ഷ വര്‍ധിച്ചതായും പരിപാടിയില്‍ പങ്കെടുത്തവര്‍ അവകാശപ്പെട്ടു.
താലിബാന് എതിരെ അഫ്ഗാനില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ക്ക് മറുപടിയെന്ന നിലയിലാണ് പ്രകടനം നടന്നത്.
പാശ്ചാത്യ സംസ്കാരത്തിന് എതിരായ താലിബാന് നേതാക്കള്‍ നടത്തിയ പ്രസംഗത്തിനിടെ ഇവര്‍ താലിബാന് പതാക ഉയര്‍ത്തി അഭിവാദ്യമര്‍പ്പിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസങ്ങളില്‍ അഫ്ഗാനില്‍ താലിബാന് എതിരെ സ്ത്രീകള്‍ വന്‍തോതില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇവര്‍ക്കെതിരെ താലിബാന് വെടിയുതിര്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക