കൊച്ചി: മലായളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് നസ്രിയയും മേഘ്ന രാജും. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
ലവ് യു ദീ എന്ന ക്യാപ്ഷനോടെ നസ്രിയ തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കു വച്ചിരിക്കുന്നത്. ഇരുവര്‍ക്കുമൊപ്പം മേഘ്നയുടെ മകന് റയാന് രാജ് സര്ജയേയും കാണാം.
തെന്നിന്ത്യയുടെ പ്രിയ നായികയായ മേഘ്ന യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഇരുപതോളം മലയാള സിനിമകളില്‍ അഭിനയിച്ചു. സീബ്രാ വരകളാണ് അവസാനം അഭിനയിച്ച മലയാള ചിത്രം.
ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ മരണത്തിന് ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത മേഘ്ന വീണ്ടും സജീവമാവുകയാണ്. സെല്‍ഫി മമ്മി ഗൂഗിള്‍ ഡാഡി എന്ന കന്നഡ ചിത്രത്തില്‍ മേഘ്ന ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക