കണ്ണൂര്‍ :ജില്ലാ ലൈബ്രറി കൗണ്‍സില്‍ കൈരളി ബുക്സുമായി സഹകരിച്ച് സംസ്ഥാനത്തെ 50 വര്‍ഷം പിന്നിട്ട മികച്ച ഗ്രന്ഥാലയത്തിന് നല്‍കിവരുന്ന ഐ വി ദാസ് പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 25,000 രൂപക്കുള്ള പുസ്തകങ്ങളും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
2020 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് വരെയുള്ള പ്രവര്‍ത്തനമാണ് പുരസ്കാരത്തിന് പരിഗണിക്കുക. ഒക്ടോബര്‍ 16 നകം ജില്ലാ ലൈബ്രറി കൗണ്‍സില്‍ അപേക്ഷ ഓഫീസില്‍ ലഭിക്കണം. അപേക്ഷാഫോറം ജില്ലാ- താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഓഫീസുകളില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക