കണ്ണൂര്‍ :ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ മുന്‍ സെക്രട്ടറിയും സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന കെ സി മാധവന് മാസ്റ്ററുടെ പേരില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.
ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്തതും ജില്ലയില്‍ 2020-21 വര്‍ഷം മികച്ച പ്രവര്‍ത്തനം നടത്തിയതുമായ ലൈബ്രറിക്കാണ് അവാര്‍ഡ് ലഭിക്കുക. സെക്രട്ടറി, കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍, സിവില്‍ സ്റ്റേഷന് പി ഒ, കണ്ണൂര്‍-2 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 16 നകം അപേക്ഷ ലഭിക്കണം. അപേക്ഷാ ഫോറം ജില്ലാ-താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഓഫീസുകളില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക