മുംബൈ: നീലച്ചിത്ര കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയിൽനിന്ന് 119 നീലച്ചിത്ര വീഡിയോകൾ പിടിച്ചെടുത്തെന്ന് മുംബൈ ക്രൈംബ്രാഞ്ച്. കേസിൽ രാജ് കുന്ദ്രയ്ക്ക് മുംബൈയിലെ കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതൽവിവരങ്ങൾ പുറത്തുവരുന്നത്.
വിവാദമായ നീലച്ചിത്ര നിർമാണ കേസിൽ നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയ്ക്ക് കഴിഞ്ഞദിവസം ജാമ്യം ലഭിച്ചിരുന്നു. കേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് മുംബൈയിലെ കോടതി കുന്ദ്രയ്ക്ക് ജാമ്യം അനുവദിച്ചത്.
Mathrubhumi
Top Stories|Trending|Specials|Videos| More
കുന്ദ്രയില്നിന്ന് കണ്ടെടുത്തത് 119 നീലച്ചിത്രങ്ങള്, വില്ക്കാന് പദ്ധതിയിട്ടത് 9 കോടി രൂപയ്ക്ക്
21 Sep 2021, 02:27 PM IST
mumbai crime branch says 119 porn videos seized from raj kundra on porn film case
Raj Kundra | Photo: PTI
മുംബൈ: നീലച്ചിത്ര കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയിൽനിന്ന് 119 നീലച്ചിത്ര വീഡിയോകൾ പിടിച്ചെടുത്തെന്ന് മുംബൈ ക്രൈംബ്രാഞ്ച്. കേസിൽ രാജ് കുന്ദ്രയ്ക്ക് മുംബൈയിലെ കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതൽവിവരങ്ങൾ പുറത്തുവരുന്നത്.
വിവാദമായ നീലച്ചിത്ര നിർമാണ കേസിൽ നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയ്ക്ക് കഴിഞ്ഞദിവസം ജാമ്യം ലഭിച്ചിരുന്നു. കേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് മുംബൈയിലെ കോടതി കുന്ദ്രയ്ക്ക് ജാമ്യം അനുവദിച്ചത്.
അതിനിടെ, രാജ് കുന്ദ്രയുടെ കൈവശമുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങളിൽനിന്ന് 119 നീലച്ചിത്ര വീഡിയോകൾ കണ്ടെടുത്തെന്നാണ് ക്രൈംബ്രാഞ്ചിന്റെ വെളിപ്പെടുത്തൽ. കുന്ദ്രയുടെ മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ഹാർഡ് ഡിസ്ക് എന്നിവയിൽനിന്നാണ് ഇത്രയും വീഡിയോകൾ കണ്ടെടുത്തത്. ഈ വീഡിയോകൾ ഒമ്പത് കോടി രൂപയ്ക്ക് വിൽക്കാനാണ് രാജ് കുന്ദ്ര പദ്ധതിയിട്ടിരുന്നതെന്നും റിപ്പബ്ലിക് ടി.വി. റിപ്പോർട്ട് ചെയ്തു.
അതേസമയം, നീലച്ചിത്ര കേസിൽ തന്നെ ബലിയാടാക്കിയതാണെന്നായിരുന്നു രാജ് കുന്ദ്ര ജാമ്യാഹർജിയിൽ അവകാശപ്പെട്ടിരുന്നത്. നീലച്ചിത്ര നിർമാണത്തിൽ തനിക്കെതിരായ തെളിവുകളൊന്നും അനുബന്ധ കുറ്റപത്രത്തിൽ ഇല്ലെന്നും രാജ് കുന്ദ്ര വാദിച്ചിരുന്നു. എന്നാൽ നീലച്ചിത്ര നിർമാണത്തിന്റെ മുഖ്യസൂത്രധാരൻ കുന്ദ്രയാണെന്നാണ് 1500-ഓളം പേജുള്ള കുറ്റപത്രത്തിൽ പറയുന്നത്.
ഈ വർഷമാദ്യം മുംബൈയിലെ മലാദിലെ ബംഗ്ലാവിൽ പോലീസ് നടത്തിയ റെയ്ഡിന് പിന്നാലെയാണ് നീലച്ചിത്ര നിർമാണ റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. കേസിൽ അഭിനേതാക്കളും സിനിമാപ്രവർത്തകരും ഉൾപ്പെടെയുള്ളവർ ആദ്യഘട്ടത്തിൽ അറസ്റ്റിലായിരുന്നു. തുടരന്വേഷണത്തിലാണ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയും കൂട്ടാളികളും അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക