പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ സബ്സിഡി നിരക്കില്‍ ലഭ്യമാക്കുന്നതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന സ്മാം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കാര്‍ഷിക ഉല്പന്ന സംസ്ക്കരണ/മൂല്യ വര്‍ധന യന്ത്രങ്ങള്‍, കൊയ്ത്തുമെതി യന്ത്രം, ട്രാക്ടറുകള്‍, പവര്‍ടില്ലര്‍, ഗാര്ഡന് ടില്ലര്‍, സ്പ്രേയര്‍, ഏണി, വീല്‍ബാരോ, കൊയ്തു യന്ത്രം, ഞാറു നടീല്‍ യന്ത്രം, നെല്ല് കുത്ത് മില്‍, ഓയില്‍ മില്‍, ഡ്രയര്‍, വാട്ടര്‍ പമ്പ് മുതലായവ സബ്സിഡി നിരക്കില്‍ ലഭിക്കും.
httsp://agrimachinery.nic.in വഴി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ അതത് കൃഷിഭവനിലും, ജില്ലാ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ കാര്യാലയത്തിലും ലഭിക്കും. ഫോണ്‍:7907911713, 9383472050, 9383472051, 9383472052.
പ്രതികരിക്കാൻ ഇവിടെ എഴുതുക