കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഹര്‍ത്താല്‍ നിയമ ‘ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. കൊല്ലം ശാസ്താംകോട്ട സ്വദേശി പെരുമറ്റം രാധാകണന് സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്.
ഹര്‍ത്താലില്‍ പങ്കെടുക്കാത്തവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും ജോലിക്കെത്തുന്നവര്‍ക്ക് സൗകര്യമൊരുക്കുമെന്നും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നില്ലന് ഉറപ്പു വരുത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ വിശദീകരണം കണക്കിലെടുത്താണ് ഹര്‍ജി തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക