കണ്ണൂര്‍: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഒക്ടോബര്‍ രണ്ടിന് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഓഫീസുകളുടെ പരിസരവും ശുചീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അറിയിച്ചു.
ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും അന്ന് ഓഫീസില്‍ ഹാജരാകേണ്ടതും ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകേണ്ടതുമാണ്. ഓഫീസ് മേധാവികള്‍ ശുചീകരണ യജ്ഞത്തിന് നേതൃത്വം നല്‍കേണ്ടതും ജീവനക്കാര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണെന്നും കലക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക