ആലപ്പുഴ: ബോളിവുഡ് നടി കരീന കപൂറിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കാറും മോൺസന്റെ പക്കൽ . കരീനയുടെ 2007 മോഡൽ കാറാണ് മോൻസൻ കൈവശം വച്ചിരുന്നത്. MH 02 AY 4593 എന്ന വാഹനമാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്.
ഇത് കരീന കപൂറിന്റെ പേരിൽ മുംബൈ ബാന്ദ്ര വെസ്റ്റിൽ രജിസ്റ്റർ ചെയ്ത വാഹനമാണ്. എങ്ങനെയാണ് മോൻസന്റെ പക്കൽ ഈ വാഹനം എത്തിയതെന്ന് അവ്യക്തമാണ്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡിപ്പിക്കപ്പെട്ട കേസ് അന്വേഷിക്കാനെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചു, പൊലീസുകാരൻ അറസ്റ്റിൽ
വാഹനങ്ങളുടെ രജിസ്ട്രേഷനിലും മോൻസൻ വലിയ ക്രമക്കേടുകൾ നടത്തിയിരുന്നു എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.പോർഷെ ബോക്സ്റ്റർ എന്ന കാർ ഒരു വർഷമായി ചേർത്തല പോലീസ് സ്റ്റേഷൻ വളപ്പിലാണുള്ളത്.
ശ്രീവത്സം ഗ്രൂപ്പുമായുള്ള കേസിന്റെ ഭാഗമായാണ് പോലീസ് ഈ വാഹനം പിടിച്ചെടുത്തത്. കാറിന്റെ രേഖകൾ മോൻസൻ ഹാജരാക്കിയിട്ടില്ല എന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക