സിപിഐഎം ബ്രാഞ്ച് സമ്മേളനത്തിനെത്തിയ പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. കൊട്ടാരക്കര ചെമ്പൻപൊയ്കയിലാണ് സംഭവം. അംഗത്വമില്ലാത്ത രണ്ട് പേർ സമ്മേളനത്തിനെത്തിയതിനെ ചൊല്ലിയായിരുന്നു തർക്കം. സംഘർഷം രൂക്ഷമായതിനെ പിന്നാലെ ഒരു പ്രവർത്തകൻ കത്തിയെടുത്തു. ഇതേ തുടർന്ന് സമ്മേളനം നിർത്തിവച്ചു. സമ്മേളനത്തിന്റെ പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കും.
ഏറെക്കാലമായി പാർട്ടിക്കുള്ളിൽ വിഭാഗീയത നിലനിൽക്കുന്നുണ്ടായിരുന്നു. ഇതെ തുടർന്ന് ബ്രാഞ്ച് കമ്മറ്റിയിൽ നിന്ന് നേരത്തെ തന്നെ അഞ്ച് പേരെ പുറത്താക്കിയിരുന്നു. ഇങ്ങനെ പുറത്താക്കിയവരിൽ രണ്ട് പേർ സമ്മേളനത്തിനെത്തി എന്നാരോപിച്ചായിരുന്നു തർക്കം. ഇതിനിടെ മുൻ ഏരിയ സെക്രട്ടറി ബേബി അതിൽ ഒരാളെ പിടിച്ചുതള്ളി. പിന്നാലെ തർക്കം കയ്യാങ്കളി ആയത്. ഇതിനിടയിൽ ഒരു പ്രവർത്തകൻ അരയിൽ തിരുകിയിരുന്ന കത്തി പുറത്തെടുത്ത് വീശുകയായിരുന്നു. ആളപായമൊന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക