തിരുവനന്തപുരം: സ്കൂൾ തുറക്കുന്ന ആഴ്ച ഹാജരും യൂണിഫോമും നിര്‍ബന്ധമല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. പിന്നീടുള്ള കാര്യങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് തീരുമാനിക്കും.
സ്കൂള്‍ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച തന്നെ മാര്‍ഗരേഖ പുറത്തിറക്കും.
കുട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്നും രക്ഷിതാക്കളെ ബോധവല്‍ക്കരിക്കുമെന്നും ഗാന്ധിജയന്തിയോടനുബന്ധിച്ച് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലെ ശുചീകരണപരിപാടിക്കുശേഷം വി.ശിവന്‍കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക