ന്യൂഡൽഹി: 2022 -ൽ ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പുരുഷ -വനിതാ ദേശീയ ഹോക്കി ടീമുകൾ പങ്കെടുക്കില്ല.
ഹോക്കി ഇന്ത്യ പ്രസിഡന്റ് ജ്ഞാനാൻട്രോ നിങ്കൊമ്പം ഫെഡറേഷന്റെ തീരുമാനം ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് നരീന്ദർ ബത്രയെ അറിയിച്ചു.
2024-ലെ പാരീസ് ഒളിമ്ബിക്സ് മുൻനിർത്തി ഏഷ്യൻ ഗെയിംസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.
യു.കെ സർക്കാരിന്റെ 10 ദിന നിർബന്ധിത ക്വാറന്റീനടക്കമുള്ള മാനദണ്ഡങ്ങളും കോമൺവെൽത്ത് ഗെയിംസിൽ നിന്നുള്ള ഇന്ത്യൻ ഹോക്കി ടീമിന്റെ പിന്മാറ്റത്തിന് കാരണമായതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക