തിരുവനന്തപുരം : ജനങ്ങൾക്ക് കനത്ത ദുരിതം സമ്മാനിച്ചുകൊണ്ട് രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 36 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് കൂട്ടിയത്.
തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 105 രൂപ 48 പൈസയും ഡീസലിന് 97 രൂപ 05 പൈസയുമായി. കോഴിക്കോട് പെട്രോൾ ലിറ്ററിന് 103രൂപ 72 പൈസയും ഡീസലിന് 97 രൂപ 05 പൈസയുമാണ് ഇന്നത്തെ നിരക്ക്.
അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് തുടർച്ചയായി ഇന്ത്യൻ വിപണിയിൽ ഇന്ധനത്തിന് വില കൂടുന്നത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 83.47 ഡോളറായി ഉയർന്നിട്ടുണ്ട്. മൂന്ന് വർഷത്തിനിടെ ഉണ്ടായ വലിയ വർധനവാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക