ആയുര്‍വേദ ചികിത്സയില്‍ ഇരിക്കെ പിറന്നാള്‍ ആഘോഷിച്ച സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നവ്യ . ജനിച്ച നാള് നോക്കിയാണ് ആഘോഷം.
നവ്യ നായരുടെ കുറിപ്പ്:
അങ്ങനെ ഒരു നക്ഷത്ര പിറന്നാള്‍ കൂടി.. കഴിഞ്ഞ കുറേ ദിവസങ്ങളായി കൂറ്റനാടുള്ള ഗുരുകൃപയില്‍ ആയുര്‍വേദ ചികിത്സയിലാണ് ഞാന്‍…
ഇവിടുത്തെ ചിട്ടവട്ടങ്ങളില്‍, പ്രകൃതി ഭംഗിയില്‍, മയൂര നൃത്ത ചാരുതയില്‍, സ്നേഹമസൃണമായ അന്തരീക്ഷത്തില്‍, പക്ഷെ ഈയൊരു ദിവസം അപ്രതീക്ഷിതമായിരുന്നു.. എല്ലാ ദിവസത്തെയും പോലെ കടന്നു പോകും എന്ന് കരുതിയ പിറന്നാള്‍ ഗംഭീരമാക്കി തന്നു..
ഉണ്ണികൃഷ്ണന് അദ്ദേഹത്തിന്റെയും, കൃഷ്ണദാസേട്ടന്റെയും സ്നേഹത്തില്‍ ഞാന്‍ നന്ദിയുള്ളവളാണ്.. കണ്ട മാത്രയില്‍ തന്നെ കൂട്ടുകാരിയായി മാറിയ ജോ (ജ്യോതി).. സ്വാദിഷ്ടമായ സദ്യ ഇലയില്‍ ഊട്ടി തന്ന വിശ്വംഭരേട്ടന്‍, ചേച്ചിമാര് എല്ലാവര്ക്കും എന്റെ സ്നേഹം അറിയിക്കട്ടേ.. സദ്യ, വാഴയില, പാല്പായസം, കേക്ക്.. ആനന്ദലബ്ധിക്കിനിയെന്തു വേണ്ടു ..!
കഴിഞ്ഞ ദിവസം ഫാന്‍സ് ഗ്രൂപ്പുകളില്‍ വന്ന വൈറല്‍ വീഡിയേ പങ്കുവച്ചു കൊണ്ടായിരുന്നു നവ്യ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കിട്ടത്. തനിക്ക് അവസരം നല്കിയ സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി പറഞ്ഞു കൊണ്ടാണ് നവ്യയുടെ പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക