കാര്‍ഷിക കര്‍ഷക ക്ഷേമ വകുപ്പിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയിലെ കൂത്തുപറമ്പ്, തളിപ്പറമ്പ്, ഇരിക്കൂര്‍ ബ്ലോക്കുകളില്‍ കര്‍ഷക ഇക്കോഷോപ്പുകള്‍, ഗ്രാമീണ വിപണികള്‍, ജില്ലാ സംഭരണ കേന്ദ്രങ്ങള്‍, മറ്റ് വിപണികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഓരോ കര്‍ഷക മിത്രയെ തെരഞ്ഞെടുക്കുന്നു. 2022 മാര്‍ച്ച് 31 വരെയാണ് കാലാവധി.
നിങ്ങള്‍ ഇവയൊരിക്കലും കുളിമുറിയില്‍ സൂക്ഷിക്കരുത്
ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസക്കാരും കൃഷി ഭവനില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍/രജിസ്റ്റേഡ് കര്‍ഷകരുടെ മക്കള്‍ തുടങ്ങി സ്വയംതൊഴില്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്ക്ക് അപേക്ഷിക്കാം. പ്ലസ്ടു/ വിഎച്ച് എസ് ഇ പാസായിരിക്കണം. പ്രായം 18-40. കമ്പ്യൂട്ടര്‍ പരിജ്ഞാനം, കാര്‍ഷിക വിപണിയെക്കുറിച്ചുള്ള അറിവ്, മികച്ച ആശയവിനിമയ ശേഷി എന്നിവ ഉള്ളവര്‍ക്ക് പരിഗണന. സ്വന്തമായി സ്മാര്‍ട്ട് ഫോണ്‍ ഉണ്ടാവണം. അപേക്ഷകള്‍ ഒക്ടോബര്‍ 22 നകം ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃകക്ക് ബ്ലോക്ക്തല,പഞ്ചായത്ത്തല കൃഷി ഓഫീസുകളില്‍ ബന്ധപ്പെടുക. ഫോണ്‍: 0490 236 5154.
പ്രതികരിക്കാൻ ഇവിടെ എഴുതുക