കോഴിക്കോട്: മകളുടെ ശവസംസ്കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ അച്ഛന് കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് അത്തോളിയിലാണ് സംഭവം.
ചോനോം കുന്നത്ത് ജിംനയുടെ(36) സംസ്കാര ചടങ്ങുനടക്കുന്നതിനിടെയാണ് അച്ഛന് രാജന്(68) കുഴഞ്ഞുവീണ് മരിച്ചത്. ഞായറാഴ്ച രാവിലെ ജിംന വീട്ടില്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.
കാരകുന്നത്ത് ഫാര്‍മേഴ്സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയായിരുന്നു. ജിംനയുടെ ശവസംസ്കാര ചടങ്ങുകള്‍ അത്തോളിയിലെ വീട്ടുവളപ്പില്‍ നടക്കുന്നതിനിടെയാണ് അച്ഛന് രാജന് കുഴഞ്ഞുവീണ് മരിച്ചത്. ഇരുവരുടെയും സംസ്കാരം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക