ശ്രീനഗര്‍: ഷോപ്പിയാനില്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഭീകരര്‍ക്ക് വേണ്ടിയുള്ള തെരച്ചിലിനിടെ ഉണ്ടായ ഏറ്റുമുട്ടലിലാണ് രണ്ടു ഭീകരരെ ഇന്ന് വധിച്ചത്.
പഞ്ചാബിലെ ഫിറോസ്പൂരില്‍ ബിഎസ്എഫ് വന്‍ ആയുധശേഖരം പിടിച്ചെടുത്തു.
പാകിസ്ഥാന് നിര്‍മ്മിത ആയുധങ്ങളാണ് ഫിറോസ്പൂരില്‍ നിന്ന് ബിഎസ്എഫ് പിടിച്ചെടുത്തത്. ആയുധങ്ങള്‍ അടങ്ങിയ ബാഗില്‍ ഹെറോയിന്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്നും കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക