നടി മേഘ്നയുടെയും അകാലത്തിൽ വിട പറഞ്ഞ ചിരഞ്ജീവി സര്‍ജയുടെയും കുഞ്ഞ് രാജകുമാരൻ, റയാൻ രാജ് സർജക്ക് ഇന്ന് ഒന്നാം പിറന്നാൾ. റയാൻ ഒപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് മേഘ്ന സന്തോഷ വാർത്ത പുറത്തുവിട്ടത്. മേഘ്ന നാലുമാസം ഗർഭിണിയായിരിക്കെ കഴിഞ്ഞ വർഷം ജൂണിലായിരുന്നു ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം.
ഭർത്താവിന്റെ വിയോഗത്തിലും മേഘ്ന തളരാതെ പിടിച്ചുനിന്നത് കുഞ്ഞ് കാരണമായിരുന്നു. ഒക്ടോബർ 22 നാണ് മേഘ്ന ആൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞ് പിറന്നത് അച്ഛനമ്മമാരുടെ വിവാഹ നിശ്ചയം നടന്ന തീയതിയിൽ എന്ന പ്രത്യേകത കൂടിയുണ്ട്.
മകൻ ജനിച്ചത് മുതലുള്ള ഓരോ കാര്യങ്ങളും മേഘ്ന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. പത്താം മാസത്തിലാണ് മേഘ്ന കുഞ്ഞിന് പേരിട്ടതെങ്കിലും, അതുവരെ ജൂനിയർ സി എന്നാണ് എല്ലാവരും റയാനെ വിളിച്ചിരുന്നത്. അടുത്തിടെ മേഘ്ന അഭിനയത്തിലേക്ക് തിരികെ വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക