കോഴിക്കോട് : കോഴിക്കോട് ബീച്ച് പരിസര ശുചിത്വവുമായി ബന്ധപ്പെട്ട് സബ് കളക്ടര്‍ വി. ചെല്‍സ സിനിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. കോഴിക്കോട് ബീച്ചില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ യോഗത്തിൽ നിര്‍ദേശം നല്കി.കോര്പ്പറേഷന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ശുചിത്വ മിഷന് കോ-ഓര്‍ഡിനേറ്റര്‍, ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍, ഡി.ടി.പി.സി., ബീച്ച്തട്ടുകട പ്രതിനിധി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പൊതുഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് കുറ്റകരമാണ്. വലിച്ചെറിയുന്നവരില്‍നിന്ന് പിഴ ഈടാക്കും. മാസ്ക്, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമായും പാലിക്കണം. എല്ലാ കച്ചവടക്കാരും മാലിന്യം നിക്ഷേപിക്കുന്നതിനുള്ള കൂട നിര്‍ബന്ധമായും സ്ഥാപിക്കണം. മാലിന്യം കൂടകളില്‍ നിക്ഷേപിക്കുന്നതിന്റെ പ്രാധാന്യം കടകളില്‍ പ്രദര്‍ശിപ്പിക്കണമെന്നും യോഗം നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക