പൃഥ്വിരാജ് നായക വേഷത്തിൽ എത്തുന്ന കടുവയുടെ രണ്ടാംഘട്ട ചിത്രീകരണം ആരംഭിച്ചു. ഷാജി കൈലാസാണ് ചിത്രത്തിന്റെ സംവിധായകന്. കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന കഥാപാത്രമായാണ് പൃഥ്വി എത്തുന്നത്.വിവേക് ഒബ്റോയിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. കലാഭവന്‍ ഷാജോണ്‍, സായ്കുമാര്, സിദ്ദിഖ് തുടങ്ങി വമ്ബന്‍ താരനിരയാണ് സിനിമയില്‍ അണി നിരക്കുന്നത്.
ലിസ്റ്റിന് സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നു നിര്‍മിക്കുന്ന കടുവയുടെ തിരക്കഥ ജിനു വി. എബ്രഹാം ആണ്. സിനിമയുടെ മുന്നിലും പിന്നിലും വമ്ബന്‍ ടീം ആണ് അണിനിരക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദ് രാമാനുജം നിര്‍വഹിക്കുന്നു. ജേക്സ് ബിജോയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക