കൊച്ചി: ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരി.
കളമശേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരാണ് മോന്സന് മാവുങ്കലിനെതിരായ പോക്സോ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത്.
ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ ഭീഷണിപ്പെടുത്തി. ഡോക്ടര്‍മാര്‍ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയപ്പോള്‍ ബന്ധുവിനോടൊപ്പം ബലമായി വാതില്‍ തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു.
ഇക്കാര്യം രഹസ്യമൊഴിയ്ക്കിടെ മജിസ്ട്രേറ്റിനെയും അറിയിച്ചിരുന്നതായും പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടി കളമശേരി പൊലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക