റോം: ജി-20 ഉച്ചകോടിയിലും കാലാവസ്ഥാ ഉച്ചകോടികളില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലെത്തി. ഒക്ടോബര്‍ 29 മുതല്‍ 31 വരെ ഇറ്റലിയിലാകും മോദി.
ഇറ്റാലിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇന്ത്യന്‍ അംബാസഡറും പ്രധാനമന്ത്രിയെ സ്വീകരിച്ചു. വെളളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഇറ്റലിയിലെ വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായും സെക്രട്ടറി ഒഫ് സ്റ്റേറ്റ് കര്‍ദിനാള്‍ പിയേട്രോ പരോലിനുമായും കൂടിക്കാഴ്ച നടത്തും.
യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മിഷേല്‍, യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ് ഊര്‍സുല വൊന് ഡെര്‍ ലെയ്ന്‍ എന്നിവരുമായി മെച്ചപ്പെട്ട ഒരു ലോകം സൃഷ്ടിക്കുന്നതിന് സാമ്ബത്തികമായും ജനങ്ങള്‍ തമ്മിലെ ബന്ധം വര്‍ദ്ധിക്കാനുമുളള വഴികള്‍ ചര്‍ച്ച ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക