കൊച്ചിയില്‍ മണിക്കൂറോളം റോഡ് ഗതാഗതം തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ പ്രതികരിച്ച നടന് ജോജു ജോര്‍ജിനെതിരെ കെഎസ് ശബരിനാഥന്.
പോടെയ്. പോയി തരത്തില്‍ പോയി കളിയ്ക്ക് എന്നാണ് ശബരിനാഥന് ജോജുവിനെ വെല്ലുവിളിച്ചത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ഫേസ്ബുക്ക് പേജിലെ കമന്റ് ബോക്സിലായിരുന്നു ശബരിനാഥന്റെ പ്രതികരണം.
അതേസമയം, ജോജുവിനെതിരായ ആക്രമണത്തെ ന്യായീകരിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് രംഗത്തെത്തി. ജോജുവിനെ സാമൂഹിക വിരുദ്ധനെന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് സുധാകരന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക