ബെംഗളൂരു വിമാനത്താവളത്തിൽ വച്ച് നടൻ വിജയ് സേതുപതിയ്ക്ക് നേരെ ആക്രമണം. നടന്നു പോകുന്ന വിജയ് സേതുപതിയെ പിന്നിൽ നിന്ന് ഒരാൾ ചാടിച്ചവിട്ടുകയായിരുന്നു.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരും നടന്റെ ഒപ്പം ഉണ്ടായിരുന്നവരും ഉടൻ തന്നെ സേതുപതിയെ ആക്രമണത്തിൽ നിന്ന് രക്ഷിക്കുന്നതും കാണാം.
അക്രമിയെ പിടികൂടിയെന്നാണ് റിപ്പോർട്ട്. ഇയാൾ ആരാണെന്നോ എന്തിനാണ് സേതുപതിയെ ആക്രമിച്ചതെന്നോ വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക