വാളയാർ ഡാം നാളെ തുറക്കും. വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്. പ്രദേശത്ത് മഴ തുടരുന്നതിനാൽ വാളയാര്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായാണ് ഡാം തുറക്കുന്നത്. ഡാമിന്റെ സ്പില്‍ വേ ഷട്ടറുകള്‍ നാളെ രാവിലെ 11 ന് ഒരു സെന്റീമീറ്റര്‍ വീതം തുറക്കുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
വാളയാർ ഡാമിലെ നിലവിലെ ജലനിരപ്പ് 202.30 മീറ്ററാണ്. പരമാവധി ജലനിരപ്പ് 203 മീറ്ററാണ്. പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക