കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്ക് വയറിളക്കം ബാധിച്ചതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
34 വിദ്യാര്‍ഥികളെയാണ് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ വയറിളക്കം, വയറുവേദന, ഛര്‍ദി എന്നീ ലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചത്.
പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡി.എസ്.ഒ., എച്ച്.ഐ., എപ്പിഡമോളജിസ്റ്റ് എന്നിവരടങ്ങുന്ന സംഘം യൂണിവേഴ്സിറ്റി സന്ദര്‍ശിച്ച് കാന്റീന് ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ബോധവത്കരണം നല്കി.
സ്ഥാപനങ്ങളിലെ കുടികെുടിവെള്ള സ്രോതസ്സുകള്‍ സൂപ്പര്‍ ക്ലോറിനേഷന് ചെയ്യാന്‍ നിര്‍ദേശം നല്കി.
കുടിവെള്ളം ഗുണനിലവാര പരിശോധനയ്ക്കും രോഗബാധിതരുടെ രക്തം, മലം എന്നിവയുടെ സാംപിളുകള്‍ ആലപ്പുഴയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും പരിശോധനയ്ക്ക് അയച്ചു.
രണ്ടാഴ്ച മുമ്പ് വനിതാഹോസ്റ്റലിലെ കുട്ടികള്‍ക്ക് ചര്‍ദ്ദിയും വയറിളക്കവും ഉണ്ടായതിനെത്തുടര്‍ന്ന് വിദഗ്ധസംഘം യൂണിവേഴ്സിറ്റി സന്ദര്‍ശിച്ച് ബോധവത്കരണം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക