കണ്ണൂർ: നിലമ്പൂർ കാട്ടിൽ മാവോയിസ്റ്റ് ദിനം ആചരിക്കുകയും ആയുധ പരിശീലനം നടത്തുകയും ചെയ്ത മാവോയിസ്റ്റ് രവി മുരുകേശൻ കണ്ണൂരിൽ പിടിയിൽ. മലപ്പുറം എടക്കര പോലീസ് സ്റ്റേഷനിൽ 2017ലാണ് കേസ് രജിസ്റ്റർ ചെയ്തത്.
കേരള പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ എൻഐഎയ്ക്ക് കൈമാറി. എൻഐഎ സംഘം ഇയാളുമായി കൊച്ചിയിലേക്ക് പോയെന്നാണ് വിവരം.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വളപട്ടണത്ത് വച്ചാണ് രവി പിടിയിലായതെന്ന് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. പിടിയിലാകുമ്പോൾ ഇയാൾ മാവോയിസ്റ്റ് മുദ്രാവാക്യങ്ങൾ മുഴക്കിയെന്നും പൊലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക