തിരുവനന്തപുരം: പാലോട് പെരിങ്ങമലയിൽ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. പറങ്കിമാം വിള നൗഫർ മൻസിൽ നാസില ബീഗം ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഭർത്താവ് അബ്ദുൽ റഹീമിനെ കാണാനില്ല. കൊലപാതക കാരണം കണ്ടെത്തുന്നതിന് അന്വേഷണം നടക്കുന്നു.
തിരുവനന്തപുരം ചാക്ക ഐടിഐയിലെ ക്ലർക്ക് ആണ് റഹിം. നാസിലയുടെ കുടുംബ വീട്ടിൽ ആണ് സംഭവം.
വ്യാഴാഴ്ച രാവിലെ 7 മണിയോടെ നാസിലയുടെ ഉമ്മ കിടപ്പുമുറിയിലെ കതക് തുറന്നു നോക്കിയപ്പോൾ ആണ് നാസില ബീഗത്തെ മരിച്ച നിലയിൽ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക