തിരുവനന്തപുരം: വിളപ്പിൽശാല മുട്ടത്തറ പുത്തന്‍തെരുവ് മണക്കാട് ഉഷാഭവനില് കെ ശിവപ്രസാദ് (35) 2019ൽ ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യയുടെ കാമുകൻ അറസ്റ്റിൽ.
നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്തുവീട്ടില്‍ വിഷ്ണു (30)വാണ് അറസ്റ്റിലായത്. രണ്ടുവര്‍ഷമായി ഒളിവിലായിരുന്ന ഇയാളെ വിളപ്പിൽശാല പൊലീസാണ് പിടികൂടിയത്.
2019 സെപ്റ്റംബര്‍ എട്ടിനാണ് പുറ്റുമ്മേല്‍ക്കോണം ചാക്കിയോടുള്ള വീട്ടില്‍ ഡ്രൈവറായ ശിവപ്രസാദിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.
തച്ചോട്ടുകാവിലെ ഗ്യാസ് ഏജന്‍സിയില്‍ ജീവനക്കാരിയായിരുന്ന ശിവപ്രസാദിന്റെ ഭാര്യ അഖില, അവിടത്തെ ജീവനക്കാരന് വിഷ്ണുവുമായി അടുപ്പത്തിലായി. വിഷ്ണു ബന്ധുവാണെന്നാണ് അഖില ശിവപ്രസാദിനോട് പറഞ്ഞത്. ഇതേത്തുടർന്ന് വിഷ്ണുവിന് വീട്ടിൽ അമിത സ്വാതന്ത്ര്യം ലഭിച്ചിരുന്നു.
ഭാര്യയും വിഷ്ണുവും തമ്മിലുള്ള അശ്ലീല വീഡിയോ കാണാൻ ഇടയായതാണ് ശിവപ്രസാദിനെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. ശിവപ്രസാദ് തൂങ്ങിമരിച്ച മുറിയിലെ ചുമരില്‍, മരണത്തിന് ഉത്തരവാദി വിഷ്ണുവാണെന്ന് എഴുതിവെച്ചിരുന്നതായും പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക