ഡയറ്റ്, ഉറക്കം, വ്യായാമം, മാനസിക സമ്മര്‍ദ്ദങ്ങള്‍ എന്നിങ്ങനെ ജീവിതരീതിയില്‍ പല ഘടകങ്ങളും ഒരുപോലെ ആരോഗ്യകരമായി കൊണ്ടുപോയെങ്കില്‍ മാത്രമേ ഹൃദയത്തെയും സുരക്ഷിതമാക്കാന്‍ സാധിക്കൂ.
1. പതിവായി ഉറക്കമില്ലായ്മ നേരിടുന്നുവെങ്കില്‍, അത് പരിഹരിച്ചില്ലെങ്കില്‍ ഹൃദയം അപകടത്തിലാകാം.
2. വിശ്രമമില്ലാതെ ജോലി ( ഏത് തരം ജോലിയും ആകാം) ചെയ്യുന്നതും, ‘റിലാക്സ്’ ചെയ്യാന്‍ സമയം കണ്ടെത്താതിരിക്കുന്നതും നല്ലതല്ല.
3. കൊവിഡ് കാലത്താണെങ്കില്‍ കൊവിഡ് ഭേദപ്പെട്ടയുടന്‍ തന്നെ കായികമായി കാര്യമായി അധ്വാനിക്കുന്നത് ചില സന്ദര്‍ഭങ്ങളില്‍ ഹൃദയത്തിന് പ്രതികൂലമായി വരാം.
4. പ്രമേഹം നിയന്ത്രിക്കാതെ ഏറെ നാള് കൊണ്ടുനടക്കുന്നതും ഹൃദയത്തിന് വെല്ലുവിളിയാണ്.
5. ഏതെങ്കിലും അസുഖങ്ങള്‍ക്ക് ഡോക്ടര്‍ മരുന്ന് കുറിച്ചുതന്നിട്ടുണ്ടെങ്കില് ഡോ്ക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ഇത് നിര്‍ത്തരുത്. അതുപോലെ നിര്‍ദേശിച്ച പ്രകാരമല്ലാതെ കഴിക്കുകയും അരുത്.
6. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ നിര്‍ബന്ധമായും ഇടവിട്ട് ചെക്കപ്പ് നടത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം വരാനിരിക്കുന്ന അപകടം തിരിച്ചറിയാതെ പോയേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക